Quantcast

എസ്.എ.പി ക്യാമ്പില്‍ പൊലീസ് ഉദ്യോഗസ്ഥനെ ഹവില്‍ദാര്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി

അസിസ്റ്റന്‍ഡ് കമാന്‍ഡന്‍റ് ഷമീര്‍ ഖാനെ രാത്രി പത്ത് മണിയോടെ ക്വാര്‍ട്ടേഴ്സില്‍ കയറിയാണ് ഹവില്‍ദാര്‍ അമല്‍ ബാബു ഭീഷണിപ്പെടുത്തിയത്

MediaOne Logo

  • Published:

    7 Dec 2020 12:15 PM IST

എസ്.എ.പി ക്യാമ്പില്‍ പൊലീസ്  ഉദ്യോഗസ്ഥനെ ഹവില്‍ദാര്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി
X

തിരുവനന്തപുരം എസ്.എ.പി ക്യാമ്പില്‍ പൊലീസ് ഉദ്യോഗസ്ഥനെ ഹവില്‍ദാര്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി. അസിസ്റ്റന്‍ഡ് കമാന്‍ഡന്‍റ് ഷമീര്‍ ഖാനെ രാത്രി പത്ത് മണിയോടെ ക്വാര്‍ട്ടേഴ്സില്‍ കയറിയാണ് ഹവില്‍ദാര്‍ അമല്‍ ബാബു ഭീഷണിപ്പെടുത്തിയത്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിയോഗിച്ചതിനായിരുന്നു ഭീഷണി. അമല്‍ ബാബുവിന് മാനസിക അസ്വാസ്ഥ്യമുണ്ടെന്നും ആശുപത്രിയിലേക്ക് മാറ്റിയെന്നും പേരൂര്‍ക്കട പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബറ്റാലിയന്‍ എ.ഡി.ജി.പി കെ. പത്മകുമാര്‍ എസ്.എ.പി കമാന്‍ഡന്‍റിന് നിര്‍ദ്ദേശം നല്‍കി.

TAGS :

Next Story