Quantcast

കോഴിക്കോട് വൻ തീപിടിത്തം

മലപ്പുറം, കോഴിക്കോട് ജില്ലകളിലെ അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായമില്ല

MediaOne Logo

  • Published:

    29 Dec 2020 7:59 AM IST

കോഴിക്കോട് വൻ തീപിടിത്തം
X

കോഴിക്കോട് ചെറുവണ്ണൂരിൽ മാലിന്യകേന്ദ്രത്തിൽ വൻ തീപിടുത്തം. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്ന് ഫയർഫോഴ്സെത്തി അഞ്ച് മണിക്കൂർ എടുത്താണ് തീയണച്ചത്. മാലിന്യ കേന്ദ്രത്തിന് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന സൂചനകളാണ് ഉദ്യോഗസ്ഥർ നൽകുന്നത്. വിശദമായി അന്വേഷണത്തിന് കലക്ടർ പ്രത്യേക ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിന് തീ പിടിച്ചത്.ആദ്യം കണ്ടത് പുലർച്ചെ പള്ളിക്ക് പോയ ആളുകളാണ്. തീ അണക്കാനുള്ള ശ്രമങ്ങൾ തുടക്കത്തിൽ പാളി. അണക്കുന്ന സ്ഥലത്ത് വീണ്ടും തീ പടർന്നതോടെ കൂടുതൽ ഫയർഫോഴ്സുകളെത്തി. ഷീറ്റ് കുത്തിപൊളിച്ചാണ് അവസാനം തീ അണച്ചത്. ഗോഡൗണിന് ലൈസൻസ് ഇല്ലായിരുന്നുവെന്നാണ് സൂചന.

മന്ത്രിമാരായ എ.കെ ശശീന്ദ്രനും ടി.പി രാമകൃഷ്ണനും ജില്ലാ കലക്ടർ സാംബശിവ റാവുവും നേരിട്ടെത്തി രക്ഷാപ്രവർത്തിന് മേൽനോട്ടം വഹിച്ചു. കുറേ മണിക്കൂറുകൾ പ്രദേശമാകെ പുകയിൽ മുങ്ങിയിരുന്നു.

TAGS :

Next Story