Quantcast

ദമ്പതികളുടെ ആത്മഹത്യ; അന്വേഷണം നടത്താൻ ഡി.ജി.പിയുടെ ഉത്തരവ്

തിരുവനന്തപുരം റൂറൽ എസ്.പി ബി. അശോകന് ചുമതല നൽകി. സംഭവത്തിൽ പൊലീസിനെതിരെ ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഡി.ജി.പിയുടെ നടപടി

MediaOne Logo

  • Published:

    29 Dec 2020 10:01 AM IST

ദമ്പതികളുടെ ആത്മഹത്യ; അന്വേഷണം നടത്താൻ ഡി.ജി.പിയുടെ ഉത്തരവ്
X

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ ആത്മഹത്യയിൽ അന്വേഷണം നടത്താൻ ഡി.ജി.പിയുടെ ഉത്തരവ്. തിരുവനന്തപുരം റൂറൽ എസ്.പി ബി. അശോകന് ചുമതല നൽകി. സംഭവത്തിൽ പൊലീസിനെതിരെ ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഡി.ജി.പിയുടെ നടപടി.

ये भी पà¥�ें- അച്ഛനെയും അമ്മയെയും നിങ്ങളെല്ലാമാണ് കൊന്നത്, ഇനി അടക്കാനും സമ്മതിക്കില്ലേ? ഈ മക്കളുടെ ചോദ്യം ആരെയും വേദനിപ്പിക്കും...

കോടതി ഉത്തരവ് പ്രകാരം കയ്യേറ്റം ഒഴിപ്പിക്കാനെത്തിയവർക്കു മുന്നിൽ നെയ്യാറ്റിൻകര നെല്ലിമൂട് പോങ്ങിൽ നെട്ടതോട്ടം കോളനിക്കു സമീപം താമസിക്കുന്ന രാജൻ കുടിയൊഴിപ്പിക്കൽ തടയാനായി ഭാര്യയെ ചേർത്തുപിടിച്ച് പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. ഈ മാസം 22നാണ് സംഭവം നടന്നത്. ലക്ഷം വീട് കോളനിയിലെ പുറമ്പോക്ക് ഭൂമിയിലാണ് രാജനും കുടുംബവും താമസിക്കുന്നത്. കോടതി ഉത്തരവിനെത്തുടർന്ന് കുടിയൊഴിപ്പിക്കാനായി പോലീസ് വീട്ടിലെത്തിയപ്പോഴാണ് രാജൻ ഭാര്യയെ ചേർത്തു പിടിച്ചുകൊണ്ട് ലൈറ്റർ കത്തിച്ചത്. ഇത് പൊലീസ് തട്ടിമാറ്റുന്നതിനിടെ പൊള്ളലേൽക്കുകയായിരുന്നു. ഇന്നലെ രാജനും രാത്രിയിൽ ഭാര്യ അമ്പിളിയും മരിച്ചു.

TAGS :

Next Story