Quantcast

'സ്വന്തം മൂക്കിന് കീഴിൽ നടക്കുന്ന കാര്യങ്ങൾ കാണാൻ അല്ലേലും പിണറായി വിജയന് സാധിക്കുന്നില്ല'; കെ സുധാകരന്‍

സിദ്ദീഖ് കാപ്പന്‍റെ ഭാര്യ റൈഹാന സിദ്ദീഖ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ എഴുതിയ കമന്‍റിന്‍റെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് കെ സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ചത്

MediaOne Logo

Web Desk

  • Published:

    25 March 2021 5:09 AM GMT

സ്വന്തം മൂക്കിന് കീഴിൽ നടക്കുന്ന കാര്യങ്ങൾ കാണാൻ അല്ലേലും പിണറായി വിജയന് സാധിക്കുന്നില്ല; കെ സുധാകരന്‍
X

സ്വന്തം മൂക്കിന് കീഴിൽ നടക്കുന്ന കാര്യങ്ങൾ കാണാൻ അല്ലേലും പിണറായി വിജയന് സാധിക്കുന്നില്ല എന്ന് സമീപകാല പ്രവർത്തനങ്ങൾ നമ്മെ പഠിപ്പിച്ചതാണെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് കെ സുധാകരന്‍. ഹാഥ്റസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകവെ പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍റെ വിഷയത്തില്‍ മുഖ്യമന്ത്രിയും കേരള സര്‍ക്കാരും ഇടപെടാത്തതിനെതിരെയാണ് കെ സുധാകരന്‍ വിമര്‍ശനമുന്നയിച്ചത്.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ത്സാന്‍സിയില്‍ ട്രെയിനില്‍ യാത്ര ചെയ്യുന്ന കന്യാസ്ത്രീകളെയും സന്യാസികളെയും അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി വിശദീകരിച്ച പോസ്റ്റിന് താഴെ സിദ്ദീഖ് കാപ്പന്‍റെ ഭാര്യ മറുപടിയുമായി രംഗത്തുവന്നിരുന്നു. ഇതിന്‍റെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് കെ സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ചത്.

സ്വന്തം മൂക്കിന് കീഴിൽ നടക്കുന്ന കാര്യങ്ങൾ കാണാൻ അല്ലേലും പിണറായി വിജയന് സാധിക്കുന്നില്ല എന്ന് സമീപകാല പ്രവർത്തനങ്ങൾ നമ്മെ പഠിപ്പിച്ചതാണ്.

Posted by K Sudhakaran on Wednesday, March 24, 2021

ഉത്തര്‍പ്രദേശിലെ കന്യാസ്ത്രീകളുടെ വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രി എന്തുകൊണ്ടാണ് തന്‍റെ ഇക്കയുടെ കാര്യത്തിൽ ഒരു ചെറു വിരൽ പോലും അനക്കാത്തതെന്നും അതിന്‍റെ കാരണം ഒന്ന് പറഞ്ഞ് തരാമോയെന്നുമാണ് റൈഹാന സിദ്ദീഖ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയുള്ള കമന്‍റില്‍ ചോദിച്ചത്.


കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അഞ്ചിനാണ് യു.പി പൊലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്യുന്നത്. കേസില്‍ ഇത് വരെ സംസ്ഥാന സര്‍ക്കാരോ മുഖ്യമന്ത്രിയോ ഇടപ്പെട്ടിരുന്നില്ല. സിദ്ദീഖ് കാപ്പന്‍റെ മോചനത്തിനായി ഇടപെടാനാവില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമനടപടികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ബന്ധപ്പെട്ടവര്‍ എത്തിച്ചുകൊടുക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. സര്‍ക്കാരിന് ഇടപെടുന്നതില്‍ അങ്ങേയറ്റത്തെ പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജനുവരി ആദ്യ വാരം കുടുംബം സെക്രട്ടേറിയേറ്റിന് മുന്നിൽ ധർണ്ണ നടത്തിയിരുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story