രാഹുൽ ഗാന്ധിയുടെ റോഡ് ഷോയ്ക്ക് കേരള കോൺഗ്രസ് (എം) നേതാവിന്‍റെ വാഹനം
കെ.എല്‍ 10 ബി.ഇ 4455 എന്ന നമ്പറിലുള്ള കിയാ കാർണ്ണിവൽ വാഹനമാണ് രാഹുൽ റോഡ് ഷോയ്ക്ക് ഉപയോഗിച്ചത്

രാഹുൽ റോഡ് ഷോയ്ക്ക് ഉപയോഗിച്ചത് കേരള കോൺഗ്രസ് (എം) നേതാവിന്‍റെ വാഹനം. പത്തനംതിട്ടയിൽ വെച്ച് നടന്ന രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിനാണ് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്‍റ് എൻ.എം രാജുവിൻ്റെ കാർ ഉപയോഗിച്ചത്. കെ.എല്‍ 10 ബി.ഇ 4455 എന്ന നമ്പറിലുള്ള കിയാ കാർണ്ണിവൽ വാഹനമാണ് രാഹുൽ റോഡ് ഷോയ്ക്ക് ഉപയോഗിച്ചത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായിരിക്കെ കേരള കോണ്‍ഗ്രസ് (എം) നേതാവ് കോണ്‍ഗ്രസിന്‍റെ ദേശീയ നേതാവിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്വന്തം കാര്‍ വിട്ടുനല്‍കിയതിനെതിരെ വലിയ വിമര്‍ശനം തന്നെയാണ് ഉയര്‍ന്നിരിക്കുന്നത്.

അതെ സമയം ഡീലർ എന്ന നിലയിൽ ആണ് വാഹനം നൽകിയതെന്ന് എൻ.എം രാജു വിശദീകരിച്ചു.

Next Story
Adjust Story Font
16

