Quantcast

'ഇരട്ടച്ചങ്കന്‍ പൊളി'യാണെന്ന് പാടിയ തെസ്നിഖാന്‍ ധര്‍മജന് വോട്ട് അഭ്യര്‍ഥിച്ച് ബാലുശ്ശേരിയില്‍

'സഖാവ്​ നമ്മുടെ ചങ്കാണ്​, ഇരട്ടച്ചങ്കൻ പൊളിയാണ്..' എന്ന്​ പാട്ടുപാടി തെസ്​നിഖാൻ എത്തിയ പു.ക.സ വീഡിയോയുടെ ഉള്ളടക്കം വിവാദമായിരുന്നു.

MediaOne Logo

Web Desk

  • Published:

    29 March 2021 11:12 AM GMT

ഇരട്ടച്ചങ്കന്‍ പൊളിയാണെന്ന് പാടിയ തെസ്നിഖാന്‍ ധര്‍മജന് വോട്ട് അഭ്യര്‍ഥിച്ച് ബാലുശ്ശേരിയില്‍
X

ഇടത് മുന്നണിക്ക് വോട്ട് തേടി പുരോഗമന കലാ സാഹിത്യ സംഘം (പു.ക.സ) ഇറക്കിയ വിവാദ വീഡിയോയിലെ നായികയായ തെസ്നിഖാന്‍, യുഡിഎഫ് സ്ഥാനാര്‍ഥിക്കായി വോട്ട് അഭ്യര്‍ഥിച്ച് ബാലുശ്ശേരിയില്‍. ധര്‍മജന് വോട്ട് അഭ്യര്‍ഥിച്ചാണ് തെസ്നിഖാന്‍ ബാലുശ്ശേരിയില്‍ പര്യടനം നടത്തിയത്.

'സഖാവ്​ നമ്മുടെ ചങ്കാണ്​, ഇരട്ടച്ചങ്കൻ പൊളിയാണ്..' എന്ന്​ പാട്ടുപാടി തെസ്​നിഖാൻ എത്തിയ പു.ക.സ വീഡിയോയുടെ ഉള്ളടക്കം വിവാദമായിരുന്നു. ഇസ്‍ലാമോഫോബിയയും ബ്രാഹ്മണ്യ വാദവുമാണ് വീഡിയോയില്‍ നിറഞ്ഞുനില്‍ക്കുന്നതെന്നാണ് ഉയര്‍ന്ന പ്രധാന വിമര്‍ശനം.

തുടർന്ന്​ രണ്ട് വീഡിയോകളും പു.ക.സ പിന്‍വലിച്ചു. ഗുണനിലവാരം ഇല്ലെന്ന തിരിച്ചറിവിനെ തുടർന്നാണ്​ ഈ വീഡിയോകൾ പിൻവലിച്ചതെന്ന്​ പു.ക.സ സംസ്ഥാന പ്രസിഡന്‍റ്​ ഷാജി എൻ കരുൺ വ്യക്തമാക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ബാ​ലു​ശ്ശേ​രിയിലത്തിയ തെസ്നിഖാന്‍ യുഡിഎഫിന്‍റെ കു​ടും​ബ​ യോ​ഗ​ങ്ങ​ളി​ലാണ്​ പ​ങ്കെടുത്തത്​. ​സി​നി​മാ ​സീ​രി​യ​ൽ രം​ഗ​ത്തെ നിരവധി താരങ്ങള്‍ ഇതിനകം ധര്‍മജനായി പ്രചാരണത്തിനെത്തി. രമേഷ് പിഷാരടിയും കലാ​ഭ​വ​ൻ ഷാ​ജോ​ണും ഹ​രീ​ഷ് ക​ണാ​ര​നും നിരവധി മിമിക്രി താരങ്ങളും ധര്‍മജന് വോട്ട് അഭ്യര്‍ഥിച്ചെത്തി.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story