Quantcast

ജീവിച്ചിരിപ്പില്ലെന്ന് ബി.എൽ.ഒയുടെ റിപ്പോർട്ട്; എം.ജി.എസ് നാരായണന് തപാൽ വോട്ട് ചെയ്യാനായില്ല

ഏപ്രില്‍ ആറിന് പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താന്‍ സാധിക്കുമെങ്കിലും അദ്ദേഹത്തിന്‍റെ ശാരീരിക അവശതകള്‍ അതിന് സമ്മതിക്കില്ലെന്ന് കുടുംബം.

MediaOne Logo

Web Desk

  • Published:

    31 March 2021 4:40 AM GMT

ജീവിച്ചിരിപ്പില്ലെന്ന് ബി.എൽ.ഒയുടെ റിപ്പോർട്ട്; എം.ജി.എസ് നാരായണന് തപാൽ വോട്ട് ചെയ്യാനായില്ല
X

തപാല്‍ വോട്ട് ചെയ്യാനാകാതെ ചരിത്രകാരൻ എം.ജി.എസ് നാരായണന്‍. ജീവിച്ചിരിപ്പില്ലെന്ന ബി.എല്‍.ഒ (ബൂത്ത് ലെവല്‍ ഓഫീസര്‍) റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് എം.ജി.എസിന് തപാല്‍ വോട്ട് നിഷേധിച്ചത്. മലാപ്പറമ്പിലെ ബി.എല്‍.ഒ സുരേഷാണ് എം.ജി.എസ് മരിച്ചെന്ന സമൂഹമാധ്യമത്തിലെ അറിയിപ്പുകണ്ട് കൂടുതല്‍ അന്വേഷണം നടത്താതെ തപാല്‍ വോട്ടിനുള്ള പട്ടികയില്‍ നിന്ന് അദ്ദേഹത്തിന്‍റെ പേര് ഒഴിവാക്കിയത്.

കോവിഡ് പശ്ചാത്തലത്തില്‍ 80 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ തപാൽ വോട്ട് അനുവദിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കും. എന്നാല്‍, കഴിഞ്ഞ ദിവസം അയല്‍വാസികളായ 80 കഴിഞ്ഞ രണ്ടുപേര്‍ വോട്ടുചെയ്തപ്പോഴാണ് പട്ടികയില്‍ എം.ജി.എസിന്‍റെ പേരില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടതെന്ന് അദ്ദേഹത്തിന്‍റെ ഭാര്യ പ്രേമലത വ്യക്തമാക്കി.

ബി.എൽ.ഒയ്ക്ക് പിഴവ് പറ്റിയതാണെന്നും വോട്ടർപട്ടികയിൽ പേരുള്ളതിനാൽ എപ്രിൽ ആറിന് പോളിങ് ബൂത്തിൽ എം.ജി.എസിന് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യമൊരുക്കുമെന്നും കോഴിക്കോട് ജില്ലാ കലക്ടർ എസ് സാംബശിവറാവു അറിയിച്ചിരുന്നു. എന്നാല്‍ ശാരീരിക അവശതകള്‍ കാരണം ബൂത്തിലെത്താനാകില്ലെന്നാണ് കുടുംബം പറയുന്നത്. മലാപ്പറമ്പ് എല്‍.പി സ്കൂളിലെ ബൂത്തിലാണ് എം.ജി.എസിന് വോട്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story