ബി.ജെ.പിയുടെ പിന്തുണ വേണ്ടെന്ന് സി.ഒ.ടി.നസീർ
തലശേരിയിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസിന്റെ നാമനിർദേശപത്രിക തള്ളിപ്പോയതോടെയാണ് നസീറിനെ പിന്തുണയ്ക്കാൻ ബി.ജെ.പി തീരുമാനിച്ചത്

ബി.ജെ.പിയുടെ പിന്തുണ വേണ്ടെന്ന് തലശേരിയില്‍ ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സി.ഒ.ടി.നസീർ.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കാസർഗോട്ട് പിന്തുണ പ്രഖ്യാപിച്ചെന്നല്ലാതെ മറ്റൊരു ചര്‍ച്ചയും നടന്നില്ല. തടിയൂരാന്‍ വേണ്ടിയാണ് ബിജെപി തനിക്ക് പിന്തുണ പ്രഖ്യാപിച്ചത്. മതനിരപേക്ഷ രാഷ്ട്രീയമാണ് താനും തന്റെ പാര്‍ട്ടിയും ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അത് വര്‍ഗീയ ശക്തികളുടെ പിന്തുണയിലൂടെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നസീര്‍ വ്യക്തമാക്കി.
തലശേരിയിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസിന്റെ നാമനിർദേശപത്രിക തള്ളിപ്പോയതോടെയാണ് നസീറിനെ പിന്തുണയ്ക്കാൻ ബി.ജെ.പി തീരുമാനിച്ചത്. ബി.ജെ.പിക്ക് കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ തവണ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച മണ്ഡലമാണ് തലശേരി.
എസ്ഫ്ഐയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ നസീര്‍ 2017-ലാണ് സിപിഎം വിട്ടത്. സിപിഎം തലശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭാ കൗണ്‍സിലറുമായിട്ടുണ്ട്.
Adjust Story Font
16

