Quantcast

പാലായിലെ എല്‍.ഡി.എഫ് തര്‍ക്കം മുതലെടുക്കാന്‍ യു.ഡി.എഫ് ക്യാമ്പ്

ജോസ് വിരുദ്ധ വികാരം സി.പി.എം അണികള്‍ക്കിടയില്‍ ആളിക്കത്തിക്കാനുള്ള നീക്കം തന്നെയാണ് ഇപ്പോള്‍ നടത്തുന്നത്.

MediaOne Logo

Web Desk

  • Published:

    1 April 2021 2:12 AM GMT

പാലായിലെ എല്‍.ഡി.എഫ് തര്‍ക്കം മുതലെടുക്കാന്‍ യു.ഡി.എഫ് ക്യാമ്പ്
X

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പാലായില്‍ നഗരസഭയിലെ എല്‍.ഡി.എഫ് കൗൺസിലർമാർ തമ്മിലുണ്ടായ തർക്കം മുതലെടുക്കാനൊരുങ്ങി യു.ഡി.എഫ് ക്യാമ്പ്. പ്രശ്നം പരിഹരിച്ചെന്ന് പറയുമ്പോഴും താഴെ തട്ടിലുള്ള അണികള്‍ക്കിടയിലുളള അതൃപ്തി ആളിക്കത്തിക്കാനുള്ള നീക്കമാണ് യു.ഡി.എഫ് നടത്തുന്നത്.

രണ്ട് കൗൺസിലർമാർ തമ്മിലുള്ള വ്യക്തിപരമായ തർക്കാമാണെന്ന് പറഞ്ഞാണ് എല്‍.ഡി.എഫ് ഇന്നലെ പ്രശ്നം പരിഹരിച്ചത്. എന്നാല്‍ താഴെ തട്ടിലേക്ക് ഇത് എത്രമാത്രം ഭിന്നിപ്പ് ഉണ്ടാക്കയിട്ടുണ്ടെന്നത് വലിയ ആശങ്കയായി അവശേഷിക്കുകയാണ്.

ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുളള രണ്ട് നേതാക്കളായത് കൊണ്ട് തന്നെ തുടർന്നും പ്രശ്നങ്ങള്‍ ഉണ്ടാകാനുളള സാധ്യതകളും തള്ളികളയുന്നില്ല. എല്‍.ഡി.എഫ് ക്യാമ്പിലെ പൊട്ടിത്തെറി യുഡിഎഫിന് അതുകൊണ്ട് തന്നെ വലിയ ആശ്വാസം നല്‍കുന്നുണ്ട്. പാലാ മുനിസിപ്പാലിറ്റിയില്‍ അടക്കം എല്‍.ഡി.എഫ് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താനാകുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫ് ക്യാമ്പിന് ഇപ്പോഴുള്ളത്.

ജോസ് വിരുദ്ധ വികാരം സി.പി.എം അണികള്‍ക്കിടയില്‍ ആളിക്കത്തിക്കാനുള്ള നീക്കം തന്നെയാണ് ഇപ്പോള്‍ നടത്തുന്നത്. പ്രചാരണ രംഗത്ത് മുന്നിട്ട് നില്‍ക്കുന്നതിനിടയില്‍ തിരിച്ചടിയുണ്ടായത് കേരള കോണ്‍ഗ്രസ് എം പ്രവർത്തകർക്കിടയിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

ഒന്നിച്ച് പ്രവർത്തിക്കുമ്പോഴും ഈ പ്രശ്നം അടിത്തട്ടില്‍ പുകയുന്നുണ്ടെന്ന് ചുരുക്കം. അതുകൊണ്ട് തന്നെ സംസ്ഥാനനേതൃത്വം തുടർന്നും പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പാലായില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story