കെഎസ്ഇബി-അദാനി കരാർ മുഖ്യമന്ത്രി അറിഞ്ഞു തന്നെ: എത്ര കമ്മീഷൻ കിട്ടിയെന്ന് മുഖ്യമന്ത്രി പറയണമെന്ന് ചെന്നിത്തല
മോദിക്കും പിണറായിക്കും ഇടയിലെ പാലമാണ് അദാനിയെന്നും ചെന്നിത്തല
അദാനിയുമായി വൈദ്യുതി വാങ്ങാൻ കരാറുണ്ടാക്കിയത് മുഖ്യമന്ത്രി നേരിട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാറിലൂടെ അദാനിക്ക് ആയിരം കോടി കമ്മീഷൻ കിട്ടിയപ്പോൾ മുഖ്യമന്ത്രിക്ക് എത്ര രൂപ കമ്മീഷൻ കിട്ടിയെന്ന് വ്യക്തമാക്കണം. കരാറിലൂടെ രാഷ്ട്രീയവും സാമ്പത്തികവുമായ ആനുകൂല്യം സർക്കാരിന് ലഭിച്ചിട്ടുണ്ട്. മോദിക്കും പിണറായിക്കും ഇടയിലെ പാലമാണ് അദാനിയെന്നും അധിക വൈദ്യുതി ഉണ്ടായിട്ടും പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതെന്തിനാണെന്നും ചെന്നിത്തല ചോദിച്ചു.
നിയമങ്ങൾ കാറ്റിൽ പറത്തിയാണ് വൈദ്യുതി വാങ്ങാനുള്ള കരാറുണ്ടാക്കിയത്. 25 വർഷം അദാനിക്ക് കൊള്ളയടിക്കാൻ അവസരം നൽകിയിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു. അറിഞ്ഞില്ല എന്നു വെദ്യുതിമന്ത്രി പറയുന്നത് ശുദ്ധനുണയാണ്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് കരാറുറപ്പിച്ചത്. യൂണിറ്റ് ഒന്നിന് റിന്യുവൽ സർട്ടിഫിക്കറ്റ് വാങ്ങിക്കാമെന്ന സാഹചര്യം ഉപയോഗിച്ചില്ല. കൂടുതൽ വൈദ്യുതി എന്തിന് വാങ്ങിയെന്ന് സംസ്ഥാനം വ്യക്തമാക്കണം. അധികം വൈദ്യുതി വാങ്ങുന്നതിലൂടെ പിണറായി വിജയൻ ഇടത് കൈ കൊണ്ടും വലത് കൈ കൊണ്ടും അദാനിയെ സഹായിക്കുകയാണ്. എതിർപ്പുണ്ടെന്ന് വരുത്തി തീർത്ത് അദാനിയെ സഹായിക്കാനുള്ള നടപടിയുണ്ടാകുന്നു. അദാനിയെ പോലുള്ള കോർപ്പറേറ്റുകളെ സ്വീകരിക്കുന്ന നിലപാട് കേരളം സ്വീകരിച്ചുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
സർക്കാർ നേരിട്ട് കരാർ ഏർപ്പെടുത്തിയെന്ന് പറഞ്ഞില്ല. കരാർ സംസ്ഥാനത്തെ ജനങ്ങളെ പോക്കറ്റടിക്കാനുള്ളത്. അദാനിയിൽ നിന്നും കൂടുതൽ തുകക്ക് വൈദ്യുതി വാങ്ങേണ്ട കാര്യമെന്ത്. സോളാർ എനർജി രണ്ട് രൂപക്ക് കിട്ടും. എന്തിന് അദാനിയിൽ നിന്നും 2.83 പൈസക്ക് വൈദ്യുതി വാങ്ങി. സോളാർ എനർജി കോർപ്പറേഷൻ ഇടനിലക്കാര്‍ മാത്രമാണ്. ജനങ്ങളുടെ തലയിൽ അദാനിയെ സഹായിക്കാനായി 2.83 രൂപ അടിച്ചേൽപ്പിക്കുന്നു. അദാനിക്ക് ആയിരം കോടി കമ്മീഷൻ കിട്ടിയപ്പോൾ മുഖ്യമന്ത്രിക്ക് എത്ര കിട്ടിയെന്ന് മുഖ്യമന്ത്രി പറയണം. സംസ്ഥാന ഇലക്ട്രി സിറ്റി ബോർഡ് അദാനിയിൽ നിന്ന് നേരിട്ട് ഇലക്ട്രിസിറ്റി വാങ്ങുന്ന കരാർ ഉണ്ട്. അദാനിയിൽ നിന്ന് നേരിട്ട് കറണ്ട് വാങ്ങാനുള്ള തീരുമാനം ഇലക്ട്രിസിറ്റി ബോർഡ് എടുത്തിട്ടുണ്ട്. കരാറിലൂടെ രാഷ്ട്രീയവും സാമ്പത്തികവുമായ ആനുകൂല്യം സർക്കാരിന് ലഭിച്ചിട്ടുണ്ട്. മോദിക്കും പിണറായിക്കും ഇടയിലെ പാലമാണ് പിണറായി. 15.2.2021ൽ സംസ്ഥാനം നേരിട്ട് കരാർ ഉണ്ടാക്കിയിട്ടുണ്ട്. എം എം മണിക്ക് ഒന്നുമറിയില്ല, എല്ലാം മുഖ്യമന്ത്രി നേരിട്ട് നടപ്പിലാക്കുന്നതാണ്. കഴിഞ്ഞമാസം വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. വിശദവിവരങ്ങൾ പിന്നീട് പുറത്ത് വിടുമെന്നും ചെന്നിത്തല പറഞ്ഞു.
ആഴക്കടൽ കരാർ പുറത്ത് വന്നപ്പോഴും എനിക്ക് സമനില തെറ്റിയെന്ന് പറഞ്ഞു. സ്പ്രിൻക്ലർ, ഇ മൊബിലിറ്റി തുടങ്ങി ഞാൻ ഉന്നയിച്ച എല്ലാ ആരോപണവും ശരിയായി. എല്ലാ ആരോപണങ്ങളും ജനങ്ങൾക്ക് ബോധ്യപ്പെടും.
സംസ്ഥാനത്തെ കടക്കെണിയിൽ ആക്കിയ മന്ത്രിയാണ് ഐസക്. നാലായിരം കോടി കടം എടുത്ത് ട്രഷറിയിൽ ഇട്ട്, 5000 കോടി മിച്ചം ഉണ്ടന്ന് പറയുന്നതിൽ എന്ത് അർത്ഥമാണ്. കടം വാങ്ങിയ പണം മിച്ചമാണെന്ന് പറയാനുള്ള വൈഭവം ഐസക്കിനേയുള്ളു. കടമെടുത്ത പണം കൊണ്ട് എന്ത് വികസനം നടത്തി.ഒരു വൻകിട പദ്ധതിയും നടപ്പിലാക്കിയിട്ടില്ലെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശബരിമലവിഷയത്തിൽ ഇതുവരെ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടില്ല. യുവതീ പ്രവേശനം സാധ്യമാക്കാൻ നൽകിയ അഫിഡവിറ്റ് പിൻവലിക്കാൻ തയ്യാറുണ്ടോയെന്നും ജനങ്ങളോട് മാപ്പ് പറയുമോ എന്നും ചെന്നിത്തല ചോദിച്ചു.
Adjust Story Font
16