Quantcast

താരനിശ നടത്തി ജയിക്കേണ്ട ഗതികേടാണ് സിപിഎമ്മിനെന്ന് വി.മുരളീധരൻ

' തലശ്ശേരിയിൽ ബിജെപി പിന്തുണ സി.ഒ.ടി നസീറിന്'

MediaOne Logo

Web Desk

  • Published:

    5 April 2021 7:37 AM GMT

താരനിശ നടത്തി ജയിക്കേണ്ട ഗതികേടാണ് സിപിഎമ്മിനെന്ന് വി.മുരളീധരൻ
X

സി.പി.എം സിനിമാ താരങ്ങളെ അണിനിരത്തി താര നിശ നടത്തിയത് അപഹാസ്യകരമാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. ഇതാണ് സി.പി.എമ്മിന്റെ പുതിയ രീതി. താരനിശ നടത്തി ജയിക്കേണ്ട ഗതികേടാണ് സി.പി.എമ്മിനെന്നും അദ്ദേഹം പരിഹസിച്ചു.

തലശ്ശേരിയിൽ ബി.ജെ.പിയുടെ പിന്തുണ സിഒടി നസീറിന് തന്നെയാണെന്നും വി.മുരളീധരൻ വ്യക്തമാക്കി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന അധ്യക്ഷനാണ് ജില്ലാ നേതൃത്വത്തെക്കാൾ വലുതെന്നും തലശ്ശേരിയിൽ മനസാക്ഷി വോട്ട് അല്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ഇതുവരെയുള്ളതിനേക്കാൾ മുന്നേറ്റം ബി.ജെ.പിക്ക് ഉണ്ടാകും. ബി.ജെ.പിയുടെ സാന്നിധ്യം രണ്ട് മുന്നണികളെയും അലോസരപ്പെടുത്തുന്നു. അതുകൊണ്ടാണ് സഖ്യ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ശബരിമല, സ്വർണക്കടത്ത്, പിൻവാതിൽ നിയമനം എന്നിവ വിധിയെഴുത്തിൽ നിർണായകമാകുമെന്നും വി മുരളീധരൻ പ്രതികരിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story