Quantcast

ഫേസ്ബുക്ക് പേജ് വിവാദം: അനിൽ കെ. ആന്‍റണിയെ പിന്തുണച്ച് ശശി തരൂർ

അനിൽ കെ. ആന്‍റണിക്കെതിരെ കഴിഞ്ഞ ദിവസം സൈബർ കോൺഗ്രസ് എന്ന പേജിൽ ചില പരാമർശങ്ങളോടെ പോസ്റ്റ് വന്നിരുന്നു.

MediaOne Logo

Web Desk

  • Published:

    10 April 2021 9:49 AM GMT

ഫേസ്ബുക്ക് പേജ് വിവാദം: അനിൽ കെ. ആന്‍റണിയെ പിന്തുണച്ച് ശശി തരൂർ
X

നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സമൂഹ മാധ്യമ പ്രചരണത്തെ ചൊല്ലിയുണ്ടായ വിവാദം അടങ്ങുന്നില്ല. കെപിസിസി ഐടി സെല്ലിന് നേതൃത്വം നൽകുന്ന അനിൽ കെ. ആന്‍റണിക്കെതിരെ കഴിഞ്ഞ ദിവസം സൈബർ കോൺഗ്രസ് എന്ന പേജിൽ ചില പരാമർശങ്ങളോടെ പോസ്റ്റ് വന്നിരുന്നു.

അനിൽ കെ. ആന്‍റണിയുടെ ഐടി സെല്ലിലെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്യുന്ന പോസ്റ്റ് ചില മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് അനിൽ കെ. ആന്‍റണി തന്നെ വിശദീകരണവുമായി രംഗത്ത് എത്തിയിരുന്നു.

അതിന് പിന്നാലെയാണ് അനിൽ കെ. ആന്‍റണിക്ക് പരോഷ പിന്തുണയുമായി ശശി തരൂർ എംപി രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് ശശി തരൂരിന്‍റെ പിന്തുണ. നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ആഴ്ച എറ്റവും കൂടുതൽ റീച്ച് ലഭിച്ച് പേജ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കേരള എന്ന കേരളത്തിലെ കോൺഗ്രസിന്‍റെ ഔദ്യോഗിക പേജിനാണ് എന്ന വിവരമടങ്ങിയ ചിത്രം തരൂർ പങ്കുവച്ചു.

ഇതിന് പിന്നിൽ പ്രവർത്തിച്ച അനിൽ കെ. ആന്‍റണിക്കും സഹപ്രവർത്തകർക്കും തരൂർ അഭിനന്ദനം അറിയിച്ചു. തരൂർ പങ്കുവച്ച പോസ്റ്റിൽ 2.7 എൻഗേജ്‌മെന്‍റോടെയാണ് കോൺഗ്രസിന്‍റെ പേജ് ഒന്നാമതെത്തിയതായാണ് കാണിച്ചിരിക്കുന്നത്. 1.5 മില്യണോടെ സിപിഎമ്മിന്‍റെ പേജാണ് രണ്ടാമത്. ബിജെപിയും ആം ആദ്മി പാർട്ടിയും പട്ടികയിലുണ്ട്.

Pleased to see that in the crucial week of the Kerala election, Indian National Congress - Kerala had the best...

Posted by Shashi Tharoor on Saturday, 10 April 2021
TAGS :

Next Story