Quantcast

കോഴിക്കോട് നായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് 21കാരൻ മരിച്ചു

കോഴിക്കോട്ടെ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ജോലിക്കാരനാണ് മരിച്ച യുവാവ്.

MediaOne Logo

Web Desk

  • Updated:

    2022-09-09 14:46:49.0

Published:

9 Sept 2022 8:06 PM IST

കോഴിക്കോട് നായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് 21കാരൻ മരിച്ചു
X

കോഴിക്കോട് രാമനാട്ടുകരയില്‍ നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. മലപ്പുറം ഐക്കരപ്പടി സ്വദേശി സൗരവ് (21) ആണ് മരിച്ചത്.

കോഴിക്കോട്ടെ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ജോലിക്കാരനാണ് മരിച്ച യുവാവ്. ജോലി കഴിഞ്ഞ് സ്വദേശമായ മലപ്പുറം ഐക്കരപ്പടിയിലേക്ക് മടങ്ങവെ രാമനാട്ടുകരയില്‍ വച്ച് ഒരു നായ കുറുകെ ചാടി ഓട്ടോ മറിയുകയായിരുന്നു.

അപകടത്തില്‍ സൗരവിനും ഡ്രൈവര്‍ ഹരിശങ്കറിനും പരിക്കേറ്റു. ഇരുവരേയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ സൗരവ് ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഡ്രൈവര്‍ ഹരിശങ്കറിന്റെ പരിക്ക് ഗുരുതരമല്ല. ഇദ്ദേഹം ചികിത്സയിലാണ്.

TAGS :

Next Story