കോട്ടയം നഗരസഭയിലെ 211 കോടി ക്രമക്കേട്; തദ്ദേശ വകുപ്പ് ഫിനാൻസ് വിഭാഗത്തിന്റെ പരിശോധന ഇന്ന് തുടങ്ങും
2020 മുതലുള്ള നഗരസഭയിലെ മുഴുവൻ അക്കൗണ്ടുകളും പണമിടപാടും പരിശോധിക്കും

കോട്ടയം: കോട്ടയം നഗരസഭയിലെ 211 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്താൻ തദ്ദേശ വകുപ്പ് ഫിനാൻസ് വിഭാഗത്തിന്റെ പരിശോധന ഇന്ന് തുടങ്ങും. പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ ഫിനാൻസ് വിഭാഗം ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തുക. 2020 മുതലുള്ള നഗരസഭയിലെ മുഴുവൻ അക്കൗണ്ടുകളും പണമിടപാടും സംഘം പരിശോധിക്കും.
തനത് ഫണ്ട് വിനയോഗത്തിന്‍റെയും മറ്റ് വരുമാനങ്ങളുടെ രേഖകളും ഹാജരാക്കാനാണ് പരിശോധന സംഘം നഗരസഭയിലെ ജീവനക്കാർക്ക് നൽകിയിട്ടുള്ള നിർദേശം. മുമ്പ് തദ്ദേശ വകുപ്പിന്‍റെ ആഭ്യന്തര പരിശോധനയിലാണ് 211 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. വെള്ളിയാഴ്ച വരെ നീണ്ടു നിൽക്കുന്ന പരിശോധനയാണ് നിലവിൽ നിശ്ചയിച്ചിട്ടുള്ളത്. ആവശ്യമെങ്കിൽ കൂടുതൽ ദിവസങ്ങളിലേക്ക് പരിശോധന നീട്ടും.
Next Story
Adjust Story Font
16

