Quantcast

കോട്ടയത്ത് വിനോദ സഞ്ചാരികളുടെ വാൻ കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു; 26 പേർക്ക് പരിക്ക്

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളാണ് വാനിലുണ്ടായിരുന്നത്.

MediaOne Logo

Web Desk

  • Published:

    8 Nov 2025 10:17 PM IST

26 injured in kottayam as tourist van overturned after collides with Car
X

കോട്ടയം: മൂന്നിലവിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാൻ കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം. കാർ യാത്രികർ ഉൾപ്പെടെ 26 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.

മൂന്നിലവ് കുഴികുത്തിയാനി വളവിൽ വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം. ഇല്ലിക്കല്‍കല്ല് സന്ദര്‍ശിച്ച് മടങ്ങിയ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളാണ് വാനിലുണ്ടായിരുന്നത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

ഇതിനിടെ, തിരുവനന്തപുരം വെഞ്ഞാറമൂട് കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞും അപകടമുണ്ടായി. അപകടത്തിൽ കാർ ഡ്രൈവർക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കല്ലറ കുറ്റിമൂട് സ്വദേശി നിസാമുദ്ദീനാണ് പരിക്കേറ്റത്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചു.

TAGS :

Next Story