Quantcast

ഇടുക്കിയിൽ സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് 27 പേർക്ക് പരിക്ക്

തെറ്റായ ദിശയിൽ വന്ന ലോറിയുമായി ബസ് ഇടിക്കുകയായിരുന്നു. ബസിലെ കാമറയിൽ നിന്നുള്ള വീഡിയോ പുറത്തുവന്നിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    4 Nov 2022 3:56 PM GMT

ഇടുക്കിയിൽ സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് 27 പേർക്ക് പരിക്ക്
X

ഇടുക്കി കട്ടപ്പനയിൽ സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് 27 പേർക്ക് പരിക്ക്. വൈകീട്ട് നാലരയോടെയാണ് അപകടം. കട്ടപ്പനയിൽ നിന്ന് തൊടുപുഴയ്ക്ക് പോവുകയായിരുന്ന ബസും എതിർ ദിശയിൽനിന്ന് വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. തെറ്റായ ദിശയിൽ വന്ന ലോറിയുമായി ബസ് ഇടിക്കുകയായിരുന്നു. ബസിലെ കാമറയിൽ നിന്നുള്ള വീഡിയോ പുറത്തുവന്നിട്ടുണ്ട്. വാഴവര ആശ്രമം പടിക്ക് സമീപമായിരുന്നു അപകടം. പരുക്കേറ്റവരെ കട്ടപ്പനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.

27 injured in collision between private bus and tanker lorry in Idukki

TAGS :

Next Story