Quantcast

ശബരിമലയിൽ 39 ദിവസത്തെ വരുമാനം 204 കോടി രൂപ; 18 കോടിയുടെ കുറവെന്ന് ദേവസ്വം ബോർഡ്

തീർഥാടകരുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ ഒരു ലക്ഷം പേരുടെ വർധന

MediaOne Logo

Web Desk

  • Updated:

    2023-12-26 08:17:36.0

Published:

26 Dec 2023 7:11 AM GMT

sabarimala temple makaravilak
X

പത്തനംതിട്ട: ശബരിമലയിൽ 39 ദിവസത്തെ വരുമാനം 204 കോടി രൂപ കടന്നതായി ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത്. നടവരവിൽ18 കോടിയിലധികം രൂപയുടെ കുറവുണ്ട്. തീർഥാടകരുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ ഒരു ലക്ഷം പേരുടെ വർധനയുണ്ടായെന്നും പി.എസ്.പ്രശാന്ത് പറഞ്ഞു.

അതേസമയം, ശബരിമലയിൽ മണ്ഡല പൂജ നാളെ. തുടർച്ചയായ രണ്ടാം ദിവസവും പതിനെട്ടാം പടി കയറിയ തീർഥാടകരുടെ എണ്ണംഒരു ലക്ഷം കടന്നു. പമ്പയിൽ നിന്ന് തീർഥാടകരെ കയറ്റി വിടുന്നതിലെ നിയന്ത്രണം ഇന്നും തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് എരുമേലിയിൽ ശബരിമല തീർഥാടകരുടെ തിരക്ക് കുറഞ്ഞു.ഇന്ന് വാഹനങ്ങൾക്ക് നിയന്ത്രണമില്ല. മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കി വൈകുന്നേരം ദീപാരാധനയ്ക്ക് മുൻപായി സന്നിധാനത്ത് എത്തും.


TAGS :

Next Story