പോക്സോ കേസിൽ പ്രതിക്ക് 47 വർഷം കഠിന തടവും പിഴയും ശിക്ഷ
കോട്ടയം വെളള്ളൂർ സ്വദേശി സിജോ മോനെയാണ് കോടതി ശിക്ഷിച്ചത്.

കോട്ടയം: പോക്സോ കേസിൽ പ്രതിക്ക് 47 വർഷം കഠിന തടവും പിഴയും ശിക്ഷ. കോട്ടയം വെളള്ളൂർ സ്വദേശി സിജോ മോനെയാണ് കോടതി ശിക്ഷിച്ചത്. കോട്ടയം സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് ഉത്തരവ്.
പ്രതി തടവിന് പുറമെ മൂന്ന് ലക്ഷം രൂപ പിഴയും ഒടുക്കണം. 2024 ൽ അയർക്കുന്നം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരക്കിയ കേസിലാണ് ശിക്ഷ.
Next Story
Adjust Story Font
16

