മട്ടന്നൂരിൽ മിനിയേച്ചർ ലൈറ്റിന്റെ വയറിൽ നിന്ന് ഷോക്കേറ്റ് അഞ്ചുവയസുകാരന് ദാരുണാന്ത്യം
കോളാരിയിലെ സി.മുഈനുദ്ദീൻ ആണ് മരിച്ചത്

കണ്ണൂർ: മട്ടന്നൂരിൽ അഞ്ചുവയസുകാരൻ ഷോക്കേറ്റ് മരിച്ചു.കോളാരിയിലെ ഉസ്മാന്‍ മഅ്ദനിയുടെയും ആയിഷയുടെയും മകന്‍ സി.മുഈനുദ്ദീൻ ആണ് മരിച്ചത്. വീട്ടുവരാന്തയിലെ മിനിയേച്ചർ ലൈറ്റിന്റെ വയറിൽ നിന്നാണ് ഷോക്കേറ്റത്.
വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം നടന്നത്. വീട്ടുവരാന്തയിലെ ഗ്രില്ലിന് മുകളില്‍ പിടിച്ചുകയറുന്നതിടെ ഗേറ്റില്‍ സ്ഥാപിച്ച മിനിയേച്ചര്‍ ലൈറ്റിന്‍റെ വയറില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Next Story
Adjust Story Font
16

