തിരുവനന്തപുരത്ത് 17കാരിയുമായി ഓൺലൈൻ ചാറ്റിങ് നടത്തിയ 50കാരന്റെ കൈകാലുകൾ തല്ലിയൊടിച്ചെന്ന് പരാതി
ഗുരുതരമായി പരിക്കേറ്റ റഹീം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്

തിരുവനന്തപുരം: തിരുവല്ലത്ത് 17-കാരിയുമായി ഓൺലൈൻ ചാറ്റിങ് നടത്തിയ 50കാരന്റെ കൈയും കാലും തല്ലിയൊടിച്ചതായി പരാതി. നെടുമങ്ങാട് അഴിക്കോട് സ്വദേശിയായ റഹീമിനാണ് മർദനമേറ്റത്.പെൺകുട്ടിയുടെ ബന്ധുവും സുഹൃത്തുക്കളുമാണ് മർദിച്ചത്.പെൺകുട്ടിയുടെ ബന്ധുവടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച ഉച്ചയോടെ തിരുവല്ലം ജഡ്ജിക്കുന്നിന് മുകളിലെ ഗ്രൗണ്ടിലാണ് സംഭവം നടന്നത്. വിതുര സ്വദേശിയായ പെണ്‍കുട്ടിയുമായി ഇയാള്‍ക്ക് പരിചയമുണ്ടായിരുന്നു.പെണ്‍കുട്ടിയുടെ ബന്ധുവാണ് ഇയാള്‍ അയച്ച സന്ദേശങ്ങള്‍ കണ്ടത്. പെണ്‍കുട്ടിയാണെന്ന വ്യാജേന റഹീമിനെ വിളിച്ചുവരുത്തിയായിരുന്നു മര്‍ദിച്ചത്.
ബന്ധുവും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ക്രൂരമായി മര്‍ദിച്ചെന്നാണ് റഹീമിന്‍റെ പരാതി.വലുത് കാലിനും കൈക്കും വടികൊണ്ട് അടിച്ചുപൊട്ടിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ റഹീം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
Adjust Story Font
16

