Quantcast

സീഷെൽസിൽ തടവിലായിരുന്ന മലയാളികൾ ഉൾപ്പെട്ട 56 മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു

വിട്ടയച്ചവരില്‍ രണ്ട് വിഴിഞ്ഞം സ്വദേശികളും ഉള്‍പ്പെടുന്നു. സമുദ്രാതിർത്തി ലംഘിച്ചതിനായിരുന്നു മത്സ്യത്തൊഴിലാളികളെ തടവിലാക്കിയത്

MediaOne Logo

Web Desk

  • Updated:

    2022-03-22 09:10:32.0

Published:

22 March 2022 9:05 AM GMT

സീഷെൽസിൽ തടവിലായിരുന്ന മലയാളികൾ ഉൾപ്പെട്ട 56 മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു
X

ആഫ്രിക്കയിലെ സീഷെൽസിൽ തടവിലായിരുന്ന മലയാളികൾ ഉൾപ്പെട്ട 56 മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. വിട്ടയച്ചവരില്‍ രണ്ട് വിഴിഞ്ഞം സ്വദേശികളും ഉള്‍പ്പെടുന്നു. സമുദ്രാതിർത്തി ലംഘിച്ചതിനായിരുന്നു മത്സ്യത്തൊഴിലാളികളെ തടവിലാക്കിയത്. കഴിഞ്ഞ മാസം 22 ന് കൊച്ചിയില്‍ നിന്നും അഞ്ചു ബോട്ടുകളിലായി പുറപ്പെട്ട സംഘത്തെയാണ് സീഷെല്‍സ് നേവി പിടികൂടിയത്.

അബദ്ധത്തിലാണ് സമുദ്രാതിർത്തി കടന്നതെന്ന് ആഫ്രിക്കന്‍ ദ്വീപായ സീഷെല്‍സില്‍ അറസ്റ്റിലായ മത്സ്യത്തൊഴിലാളികള്‍ മീഡിയവണിനോട് വ്യക്തമാക്കിയിരുന്നു. മോചിപ്പിക്കാനുള്ള ഇടപെടലുകൾ സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും തൊഴിലാളികൾ അഭ്യർഥിച്ചിരുന്നു. ബുധനാഴ്‍ച്ചയാണ് രണ്ട് മലയാളികളുള്‍പ്പടെ ഇന്ത്യക്കാരായ 58 മത്സ്യത്തൊഴിലാളികള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ആഫ്രിക്കയിൽ പിടിയിലായത്.

വിഴിഞ്ഞം സ്വദേശികളായ ജോണിയും തോമസുമാണ് സംഘത്തിലെ മലയാളികൾ. കഴിഞ്ഞ മാസം 22 ന് കൊച്ചിയിൽ നിന്നാണ് സംഘം അഞ്ച് ബോട്ടുകളിലായി യാത്ര തിരിച്ചത്. സംഘവും ഇവർ സഞ്ചരിച്ച ബോട്ടുകളും ആഫ്രിക്കൻ പൊലീസിന്റെ കസ്റ്റഡിയിലാണ്. സംഘത്തെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് സീഷെൽസ് പൊലീസ് വ്യക്തമാക്കിയിരുന്നു.

വിഴിഞ്ഞം സ്വദേശികളായ ജോണിയും തോമസും തമിഴ്‌നാട് സ്വദേശിയുടെ ഇൻഫന്റ് ജീസസ് എന്ന ബോട്ടിലായിരുന്നു യാത്ര തിരിച്ചത്. പിന്നാലെ ഇവർ സീഷെൽസിൽ പൊലീസിന്റെ പിടിയിലായെന്ന് ബന്ധുക്കൾക്ക് വിവരം ലഭിക്കുകയായിരുന്നു. ആഫ്രിക്കൻ പൊലീസിലെ മെസ് ജീവനക്കാരന്റെ ഫോണിൽ നിന്നാണ് തോമസ് വീട്ടിലേക്ക് വിളിച്ച് അറസ്റ്റ് വിവരം പറഞ്ഞതെന്നാണ് റിപ്പോർട്ട്. വിഴിഞ്ഞം മേഖലയിൽ മത്സ്യ ലഭ്യത കുറഞ്ഞതോടെയാണ് കൂടുതൽ ദൂരത്തേക്ക് സംഘം സഞ്ചരിച്ചത്.


TAGS :

Next Story