കോട്ടയത്ത് സ്കൂട്ടറില്‍ സഞ്ചരിക്കവേ തോക്ക് പൊട്ടി 56കാരൻ മരിച്ചു
സ്കൂട്ടർ തെന്നി മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം

കോട്ടയം: ഉഴവൂരിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ തോക്ക് പൊട്ടി 56കാരൻ മരിച്ചു. ഉഴവൂർ പയസ് മൗണ്ട് സ്വദേശി ജോബി ഓക്കാട്ടിൽ ആണ് മരിച്ചത്. സ്കൂട്ടർ തെന്നി മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇതിനിടെ സ്കൂട്ടറിൻ്റെ മുന്നിൽ സൂക്ഷിച്ചിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടുകയായിരുന്നു.
തലക്ക് വെടിയേറ്റ് തൽക്ഷണം ജോബി മരിച്ചു.തിങ്കളാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം.കുറവിലങ്ങാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. തോക്കിന് ലൈസൻസ് ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വേട്ടക്ക് ഉപയോഗിച്ചിരുന്ന തോക്കാണ് പൊട്ടിയതെന്നാണ് സംശയം.
Next Story
Adjust Story Font
16

