Quantcast

സ്‌കൂൾ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം; 60കാരൻ അറസ്റ്റിൽ

ചേളന്നൂർ കണ്ണങ്കര സ്വദേശി പ്രഭശ്രീ വീട്ടിൽ മോഹനനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.

MediaOne Logo

Web Desk

  • Published:

    11 Jan 2025 9:39 PM IST

60 years old man arrested in pocso case
X

കോഴിക്കോട്: സ്‌കൂൾ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 60കാരൻ അറസ്റ്റിൽ. ചേളന്നൂർ കണ്ണങ്കര സ്വദേശി പ്രഭശ്രീ വീട്ടിൽ മോഹനനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടി സ്ഥിരമായി യാത്ര ചെയ്യുന്ന ബസ്സിലെ കണ്ടക്ടറാണ് പ്രതി. കഴിഞ്ഞ എട്ടാം തീയതി കോഴിക്കോട് പുതിയ സ്റ്റാന്റിൽ ആളെ ഇറക്കുന്ന സമയത്താണ് അതിക്രമം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

TAGS :

Next Story