Quantcast

പോക്‌സോ കേസിൽ 62കാരന് നാലുവർഷം കഠിനതടവ്

നിലമ്പൂർ സ്വദേശി രാധാകൃഷ്ണനെയാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്

MediaOne Logo

Web Desk

  • Published:

    30 Oct 2024 12:03 AM IST

62-year-old sentenced to four years rigorous imprisonment in POCSO case
X

മലപ്പുറം: നിലമ്പൂരിൽ പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ 62കാരന് നാല് വർഷം കഠിനതടവ്. നിലമ്പൂർ സ്വദേശി രാധാകൃഷ്ണനെയാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. ഇയാൾ 15,000 രൂപ പിഴയും അടയ്ക്കണം.

2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളിൽ പോകാൻ നിൽക്കുകയായിരുന്ന കുട്ടിയെ രാധാകൃഷ്ണൻ പീഡിപ്പിക്കുകയായിരുന്നു.തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു. ഇതിലാണിപ്പോൾ കോടതിയുടെ വിധി.

TAGS :

Next Story