Quantcast

തീർഥാടനത്തിന് പോയ ഏഴ് മലയാളികളെ ഇസ്രായേലിൽ കാണാതായതായി പരാതി

യാത്രയൊരുക്കിയ മലപ്പുറത്തെ ട്രാവൽ ഏജൻസി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മലപ്പുറം എസ്.പിക്കും പരാതി നൽകി

MediaOne Logo

Web Desk

  • Published:

    30 July 2023 2:48 AM GMT

7 malayalees missing at israel
X

കോഴിക്കോട്: തീർഥാടനത്തിന് പോയ ഏഴ് മലയാളികളെ ഇസ്രായേലിൽ കാണാതായതായി പരാതി. യാത്രയൊരുക്കിയ മലപ്പുറത്തെ ട്രാവൽ ഏജൻസി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മലപ്പുറം എസ്.പിക്കും പരാതി നൽകി. ജൂലൈ 25ന് പുറപ്പെട്ട യാത്രാസംഘത്തിലെ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേരെ കാണാതായെന്ന് പരാതിയിൽ പറയുന്നു.

മലപ്പുറത്തെ ഗ്രീൻ ഒയാസിസ് ടൂർസ് ആന്റ് ട്രാവൽ സർവീസസ് എന്ന സ്ഥാപനമാണ് ജോർഡൻ, ഇസ്രായേൽ, ഈജിപ്ത് യാത്ര സംഘടിപ്പിച്ചത്. ജറുസലേമിൽ ബൈത്തുൽ മുഖദ്ദിസ് സന്ദർശനത്തിനിടെയാണ് ഏഴ് പേരെ കാണാതായത്. തിരുവനന്തപുരം, കൊല്ലം സ്വദേശികളാണ് കാണാതായവർ. ഇവർ ബോധപൂർവം മുങ്ങിയതാണെന്നും കണ്ടെത്താൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് പരാതി. ഇവരുടെ പേര് വിവരങ്ങളും വിശദാംശങ്ങളും പരാതിയോടൊപ്പം ട്രാവൽസ് അധികൃതർ കൈമാറി.

ഏഴ് പേരെ കാണാതായതോടെ യാത്രാസംഘത്തിലെ മറ്റുള്ളവരെ ഇസ്രായേലിലെ ടൂർ ഏജന്റ് തടഞ്ഞ് വെച്ചിരിക്കയാണ്. കാണാതായവരെ കണ്ടെത്തിയില്ലെങ്കിൽ പിഴയായി ഓരോ അംഗത്തിനും 15000 ഡോളർ വീതം ടൂർ ഏജൻസിക്ക് കെട്ടിവെക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇസ്രായേലിൽ തടഞ്ഞുവെക്കപ്പെട്ടവരിൽ 12 സ്ത്രീകളുമുണ്ട്. ഇവരെ ടൂർ ഏജൻസി മാനസികമായി പീഡിപ്പിക്കുന്നതായി ട്രാവൽസ് ഉടമകൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.



TAGS :

Next Story