വയനാട്ടിൽ 10 വയസുകാരിയെ പീഡിപ്പിച്ച 74 കാരൻ അറസ്റ്റിൽ
വയനാട് സ്വദേശി ചാക്കോയെ ആണ് രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്

വയനാട്: 10 വയസുകാരിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ. വയനാട് സ്വദേശി ചാക്കോയെ (74) ആണ് രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. രാജാക്കാട് ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചത്.
വയറുവേദനയെ തുടർന്ന് വൈദ്യപരിശോധന നടത്തിയപ്പഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടന്ന് രാജാക്കാട് പോലീസിൽ പരാതി നൽകുകയും വയനാട്ടിലേക്ക് കടന്ന ചാക്കോയെ എസ്എച്ച്ഒ വി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് ചാക്കോയെ പിടികൂടിയത്. പോക്സോ പ്രകാരം കേസ് എടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
Next Story
Adjust Story Font
16

