Quantcast

മുക്കാൽ ലക്ഷം തിരിച്ചുചോദിച്ചു; യുവാവിനെ കാർ ബോണറ്റിലിരുത്തി രണ്ടുകിലോമീറ്റർ കൊണ്ടുപോയി

പാലക്കാട് ഒറ്റപ്പാലത്താണ് സംഭവം

MediaOne Logo

Web Desk

  • Published:

    27 Oct 2021 12:56 PM GMT

മുക്കാൽ ലക്ഷം തിരിച്ചുചോദിച്ചു; യുവാവിനെ കാർ ബോണറ്റിലിരുത്തി രണ്ടുകിലോമീറ്റർ കൊണ്ടുപോയി
X

കടംവാങ്ങിയ മുക്കാൽ ലക്ഷം രൂപ തിരികെ ചോദിച്ചതിന് യുവാവിനെ കാറിന്റെ ബോണറ്റിൽ ഇരുത്തി രണ്ടു കിലോമീറ്റളോളം സഞ്ചരിച്ചു. പാലക്കാട് ഒറ്റപ്പാലത്താണ് സംഭവം. ചുനങ്ങാട് സ്വദേശി ഉസ്മാനാണ് മലപ്പുറം സ്വദേശിയായ മുഹമ്മദ് ഫാസിലിനെ കാർ ഇടിപ്പിച്ച് ബോണറ്റിൽ ഇരുത്തി കൊണ്ടുപോയത്. ഫാൻസി സാധന വിൽപ്പനക്കായി ഉസ്മാൻ, മുഹമ്മദ് ഫാസിലിനോട് 75000 രൂപ കടം വാങ്ങിയിരുന്നു. വണ്ടി തടഞ്ഞ് ഇത് തിരിച്ചുചോദിച്ചപ്പോഴാണ് വാഹനം മുന്നോട്ടെടുത്തത്.

ബോണറ്റിൽ കുടുങ്ങിപ്പോയ ഫാസിലുമായി ഒറ്റപ്പാലം പൊലീസ് സ്റ്റേഷനു സമീപം വരെ വാഹനമെത്തി. പോലീസ് ഉസ്മാനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കാർ ഇടിച്ച് നിസാര പരിക്ക് പറ്റിയ മുഹമ്മദ് ഫാസിൽ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ സി സി ടി.വി ദൃശ്യങ്ങൾ പുറത്ത്‌വന്നിട്ടുണ്ട്.

TAGS :

Next Story