Quantcast

76 പേർക്ക് കൂടി ഒമിക്രോൺ: പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിങ് കോളജിൽ ക്ലസ്റ്റർ

59 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ഏഴുപേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരാണ്

MediaOne Logo

Web Desk

  • Published:

    12 Jan 2022 6:03 AM GMT

76 പേർക്ക് കൂടി ഒമിക്രോൺ: പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിങ് കോളജിൽ ക്ലസ്റ്റർ
X

സംസ്ഥാനത്ത് 76 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതിൽ 59 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ഏഴുപേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരാണ്. തൃശ്ശൂരിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 15 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. തമിഴ് നാട്ടിൽ നിന്ന് വന്ന ഒരാൾക്കും രോഗം കണ്ടെത്തിയിട്ടുണ്ട്.ഒമ്പതുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂരിൽ മൂന്നും പത്തനം തിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലയിൽ രണ്ടുപേർക്ക് വീതവുമാണ് രോഗം ബാധിച്ചത്.

പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിങ് കോളജിൽ ക്ലസ്റ്റർ രൂപപ്പെട്ടിട്ടുണ്ട്. വിദേശത്ത് നിന്നും എത്തിയ ആളുടെ സമ്പർക്കത്തിലുള്ള വിദ്യാർഥിയിൽ നിന്നുമാണ് ഇവിടെ രോഗം പകർന്നതെന്നാണ് സംശയം. ഇതോടെ സംസ്ഥാനത്തെ ഒമിക്രോൺ രോഗികളുടെ എണ്ണം 421 ആയി. 43 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന മൂന്ന് പേരാണുള്ളത്.

TAGS :

Next Story