Quantcast

ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

കുറുമ്പൊയിൽ മണ്ടോത്തുമൂലയിൽ കേളൻ (77) നെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    13 Jun 2026 10:20 PM IST

ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ
X

കോഴിക്കോട്: ഭിന്നശേഷിയായ 19- കാരിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ. കുറുമ്പൊയിൽ മണ്ടോത്തുമൂലയിൽ കേളൻ (77) നെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ബഡ്സ് സ്‌കൂളിലെ ബസിൽ വന്നിറങ്ങിയ പെൺകുട്ടി വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ അതുവഴിവന്ന കേളൻ പെൺകുട്ടിയെ ആൾപ്പാർപ്പില്ലാത്ത വീട്ടിലേക്ക് പിടിച്ചു കൊണ്ടുപോയി ഉപദ്രവിച്ചതായാണ് പരാതി. ബാലുശ്ശേരി പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തു. രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

TAGS :

Next Story