കൊട്ടാരക്കരയിൽ എട്ട് വയസ്സുകാരൻ കനാലിൽ വീണ് മരിച്ചു
സദാനന്ദപുരം നിരപ്പുവിള സ്വദേശി യാദവ് കൃഷണനാണ് മരിച്ചത്.

കൊട്ടാരക്കരയിൽ കനാലിൽ വീണ് എട്ട് വയസുകാരൻ മരിച്ചു. സദാനന്ദപുരം നിരപ്പുവിള സ്വദേശി യാദവ് ആണ് മരിച്ചത്. വൈകിട്ട് ഏഴുമണിയോടെ വീടിന് മുന്നിലുള്ള കനാലിലായിരുന്നു അപകടം.
ബന്ധുക്കൾക്കൊപ്പം യാദവ് കനാലിന് സമീപം നിൽക്കുകയായിരുന്നു. സമീപത്തു കൂടി പോയ പട്ടിയെ കണ്ട് പേടിച്ച് കുട്ടി പിന്നോട്ട് മാറിയെന്നും കാൽ വഴുതി കനാലിൽ വീണെന്നുമാണ് ബന്ധുക്കൾ പറയുന്നത്. കനാലിൽ ഒഴുക്ക് കൂടുതലുണ്ടായിരുന്ന സമയമായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് കുട്ടിയെ പുറത്തെടുത്തത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Next Story
Adjust Story Font
16

