Quantcast

കോഴിക്കോട് പയ്യോളിയിൽ എട്ടാം ക്ലാസ് വിദ്യാർഥിക്ക് മർദനം

കുട്ടിയെ മർദിക്കുന്ന ദൃശ്യം പുറത്തുവന്നു

MediaOne Logo

Web Desk

  • Updated:

    2025-02-18 07:18:12.0

Published:

18 Feb 2025 10:20 AM IST

student beaten
X

കോഴിക്കോട്: കോഴിക്കോട് പയ്യോളിയിൽ എട്ടാം ക്ലാസ് വിദ്യാർഥിക്ക് മർദനം. മറ്റൊരു സ്കൂളിലെ വിദ്യാർഥികളാണ് മർദിച്ചത്. മർദനത്തിൽ കുട്ടിയുടെ ചെവിക്ക് ഗുരുതര പരിക്കേറ്റു. കുടുംബം പയ്യോളി പൊലീസിൽ പരാതി നൽകി. മർദനത്തിൻ്റെ ദൃശ്യങ്ങളും കഴിഞ്ഞ ഒന്നാം തിയതിയാണ് കുട്ടിക്ക് മർദനമേറ്റത്. കുട്ടിയെ മർദിക്കുന്ന ദൃശ്യം പുറത്തുവന്നു.

പരാതി നൽകിയെങ്കിലും പൊലീസ് ഇടപെടാൻ മടിച്ചെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. ഫുട്ബോൾ താരമായ വിദ്യാർഥി പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് മറ്റൊരു സ്കൂളിലെ വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ചത്. രണ്ടാഴ്ച മുമ്പ് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പൊൾ പുറത്ത് വന്നത്. വിദ്യാർത്ഥിയെ മർദിച്ചവരോടൊപ്പമുള്ള ആളാണ് ദൃശ്യങ്ങൾ പകർത്തിയത്. ഗുരുതരമായി പരുക്കേറ്റ വിദ്യാർഥി ചികിത്സയിലാണ്.

പൊലീസിൽ പരാതി നൽകിയെങ്കിലും ആദ്യം നടപടി ഉണ്ടായില്ലെന്ന് കുട്ടിയുടെ മാതാവ് ആരോപിച്ചു. രണ്ട് സ്കൂളുകളിലെയും കുട്ടികൾ തമ്മിൽ നേരത്തെ തർക്കം ഉണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയാണ് അക്രമമെന്നാണ് നിഗമനം.



TAGS :

Next Story