Quantcast

കണ്ണൂർ ഇരിട്ടിയിൽ 17 കാരിയെ പീഡിപ്പിച്ച കേസിൽ 53 കാരൻ അറസ്റ്റിൽ

മലപ്പട്ടം സ്വദേശി കൃഷ്ണനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പെൺകുട്ടി ആശുപത്രിയുടെ ശുചിമുറിയിൽ പ്രസവിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

MediaOne Logo

Web Desk

  • Published:

    31 Oct 2022 11:04 AM IST

കണ്ണൂർ ഇരിട്ടിയിൽ 17 കാരിയെ പീഡിപ്പിച്ച കേസിൽ 53 കാരൻ അറസ്റ്റിൽ
X

കണ്ണൂർ: ഇരിട്ടിയിൽ 17 കാരിയെ പീഡിപ്പിച്ച കേസിൽ 53 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പട്ടം സ്വദേശി കൃഷ്ണനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പെൺകുട്ടി ആശുപത്രിയുടെ ശുചിമുറിയിൽ പ്രസവിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

രണ്ട് ദിവസം മുമ്പാണ് പെൺകുട്ടി വയറുവേദനയെ തുടർന്ന് ചികിത്സ തേടിയത്. അപ്പോഴൊന്നും പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിയില്ലായിരുന്നു. പെൺകുട്ടിയുടെ കുടുംബവുമായി കൃഷ്ണന് ദീർഘകാലമായി ബന്ധമുണ്ടായിരുന്നു. ഇത് മുതലെടുത്താണ് കൃഷ്ണൻ പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇയാൾക്കെതിരെ പോക്‌സോ വകുപ്പും ബലാത്സംഗക്കുറ്റവും ചുമത്തി കേസെടുത്തു.

TAGS :

Next Story