Quantcast

ആലപ്പുഴയിൽ കിടക്ക നിർമാണ ഫാക്‌ടറിക്ക് തീപിടിച്ചു

ഉച്ചക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം

MediaOne Logo

Web Desk

  • Published:

    30 Sept 2022 4:03 PM IST

ആലപ്പുഴയിൽ കിടക്ക നിർമാണ ഫാക്‌ടറിക്ക് തീപിടിച്ചു
X

ആലപ്പുഴ: ആലപ്പുഴ വലിയ കലവൂരിൽ കിടക്ക നിർമാണ ഫാക്‌ടറിക്ക് തീപിടിച്ചു. കലവൂർ ആരാമം ജംഗ്‌ഷനിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേന തീയനാക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം. തീപടരാൻ സാധ്യതയുള്ളതിനാൽ കൂടുതൽ ഫയർ ഫോഴ്സ് ഇവിടേക്ക് എത്തിയിട്ടുണ്ട്. ആളപായമില്ല എന്നത് ആശ്വാസകരമാണ്.

TAGS :

Next Story