Quantcast

ഇടുക്കിയിൽ ഒഴുക്കിൽപെട്ട കാർ കണ്ടെത്തി; വൈദികനെ നാട്ടുകാർ രക്ഷപ്പെടുത്തി

ലൂർദ് മാത പള്ളി വികാരിയുടെ കാറാണ് ഇന്നലെ രാത്രി ഒഴുക്കിൽപെട്ടത്. ഫാദർ ജേക്കബ് വാട്ടപ്പിള്ളിയെ നാട്ടുകാർ രക്ഷിച്ചു.

MediaOne Logo

Web Desk

  • Published:

    17 Aug 2024 9:44 AM IST

idukki rainfall
X

ഇടുക്കി: മുള്ളരിങ്ങാട് മലവെള്ളപ്പാച്ചിലിനിടെ ഒഴുക്കിൽപെട്ട കാർ കരക്ക് കയറ്റി. ലൂർദ് മാത പള്ളി വികാരിയുടെ കാറാണ് ഇന്നലെ രാത്രി ഒഴുക്കിൽപെട്ടത്. ഫാദർ ജേക്കബ് വാട്ടപ്പിള്ളിയെ നാട്ടുകാർ രക്ഷിച്ചു. കനത്ത മഴയിൽ മേഖലയിൽ വ്യാപക നാശനഷ്ടങ്ങളുണ്ട്.

പ്രദേശത്തെ വൈദ്യുതി ബന്ധവും ഗതാഗതവും തടസ്സപ്പെട്ടു. കോട്ടയം ജില്ലയിലെ മലയോര പ്രദേശങ്ങളിൽ പലയിടത്തും മലവെള്ളപാച്ചിലുണ്ടായി. മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും പലയിടങ്ങളിലും വെള്ളം കയറി. കൂട്ടിക്കൽ - കാവാലി റോഡിൽ മണ്ണിടിച്ചിലും ഉണ്ടായി.

More To Watch


TAGS :

Next Story