Quantcast

സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

യൂത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ഇജാസിനെതിരെയാണ് കേസെടുത്തത്

MediaOne Logo

Web Desk

  • Published:

    16 July 2025 2:46 PM IST

സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്
X

എറണാകുളം: ആലുവയില്‍ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചതില്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാവിനെതിരെ കേസ്. യൂത്ത് കോണ്‍ഗ്രസ്സ് സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ഇജാസിനെതിരെയാണ് കേസ്സെടുത്തത്.

ആലുവയിലുളള സൂപര്‍മാര്‍ക്കറ്റിന്റെ സെക്യൂരിറ്റി ബാലകൃഷ്ണനാണ് മര്‍ദ്ദനമേറ്റത്. സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയ ഇജാസിനെ പറഞ്ഞു വിട്ടെന്നും പരാതി. ഇന്നലെ വൈകുന്നേരമാണ് സംഭവം നടക്കുന്നത്.

പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട വിഷയമാണ് തര്‍ക്കത്തിലേക്ക് കടന്നത്. കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത് ബൈക്ക് പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്യുകയും ബൈക്ക് മാറ്റാന്‍ ആവശ്യപ്പെട്ടതിനാണ് മര്‍ദിച്ചത് എന്നാണ് പരാതി.

TAGS :

Next Story