Quantcast

കാട്ടാക്കടയിൽ വിദ്യാർഥി കാറിടിച്ച് മരിച്ചതിൽ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തു

പ്രതി മദ്യപിച്ചിരുന്നതായി പൊലീസിന് മൊഴി ലഭിച്ചതിനെ തുടർന്നാണ് നടപടി

MediaOne Logo

Web Desk

  • Published:

    9 Sept 2023 7:45 AM IST

Kattakkada accident
X

പ്രിയരഞ്ജന്‍ 

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ വിദ്യാർഥി കാറിടിച്ച് മരിച്ചതിൽ കുറ്റകരമായ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. പ്രതി മദ്യപിച്ചിരുന്നതായി പൊലീസിന് മൊഴി ലഭിച്ചതിനെ തുടർന്നാണ് നടപടി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

കഴിഞ്ഞ മാസം 30നാണ് കാട്ടാക്കട അരുൺകുമാർ ദീപ ദമ്പതികളുടെ മകൻ ആദിശേഖർ കാർ ഇടിച്ചു മരിക്കുന്നത്. വൈകിട്ട് അഞ്ചുമണിക്ക് സൈക്കിൾ ചവിട്ടുകയായിരുന്ന ആദിശേഖറിനെ തൊട്ടടുത്ത് നിർത്തിയിരുന്ന കാർ അമിതവേഗതയിൽ എത്തി ഇടിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി.

കുട്ടിയുടെ ബന്ധുവായ പ്രിയ രഞ്ജനാണ് കാറോടിച്ചിരുന്നത്. ഇയാൾക്കെതിരെ പൊലീസ് മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് ആദ്യം കേസെടുത്തത്. പിന്നീട് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റകരമായ നരഹത്തിക്ക് ഐപിസി 304 ചുമത്തി. ഇയാൾ മദ്യപിച്ചിരുന്നതായി ദൃസാക്ഷികൾ പൊലീസിനുമൊഴി നൽകി. കുട്ടിയെ ഇടിച്ച ശേഷം തൊട്ടക്കലെ കാർ നിർത്തിയ പ്രതി അമിതവേഗത്തിൽ അമിതവേഗത്തിൽ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇയാൾ ഇപ്പോഴും ഒളിവിലാണ്.വാഹനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യക്ക് അടുത്തേക്ക് പ്രതി രക്ഷപ്പെട്ടതാണ് നാട്ടുകാർ പറയുന്നത്.



TAGS :

Next Story