Quantcast

കൊച്ചിയില്‍ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും

രാജസ്ഥാന്‍ സ്വദേശിയായ യുവതിയും യുവതിയുടെ സുഹൃത്തുക്കളായ മൂന്ന് കൊടുങ്ങല്ലൂര്‍ സ്വദേശികളുമാണ് എറണാകുളം സൗത്ത് പൊലീസിന്‍റെ കസ്റ്റഡിയിലുളളത്

MediaOne Logo

Web Desk

  • Updated:

    2022-11-19 01:03:29.0

Published:

19 Nov 2022 12:51 AM GMT

കൊച്ചിയില്‍ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസ്;   പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും
X

കൊച്ചി: കൊച്ചിയില്‍ മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. കേസില്‍ രാജസ്ഥാന്‍ സ്വദേശിയായ യുവതിയും യുവതിയുടെ സുഹൃത്തുക്കളായ മൂന്ന് കൊടുങ്ങല്ലൂര്‍ സ്വദേശികളുമാണ് എറണാകുളം സൗത്ത് പൊലീസിന്‍റെ കസ്റ്റഡിയിലുളളത്.

വ്യാഴാഴ്ച രാത്രിയാണ് മോഡലായ 19കാരിയും സുഹൃത്തായ രാജസ്ഥാന്‍ സ്വദേശിനിയും കൊച്ചി നഗരത്തിലെ പബ്ബില്‍ ഡിജെ പാര്‍ട്ടിക്ക് പങ്കെടുക്കാനെത്തിയത്. മദ്യപാനത്തിന് ശേഷം കുഴഞ്ഞുവീണ മോഡലിനെ പ്രതികള്‍ വാഹനത്തില്‍ കയറ്റി യാത്രക്കിടെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. സുഹൃത്തായ യുവതി ഇതിന് കൂട്ടുനിന്നുവെന്നാണ് മൊഴി. മോഡല്‍ ഇപ്പോള്‍ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

TAGS :

Next Story