കോട്ടയം കുറുപ്പന്തറയിൽ പള്ളിയുടെ മുകളിൽ നിന്ന് വീണ് പള്ളിയിലെ സഹായി മരിച്ചു
കുറുപ്പന്തറ സ്വദേശി ജോസഫ് ആണ് മരിച്ചത്

കോട്ടയം: കോട്ടയം കുറുപ്പന്തറയിൽ പള്ളിയുടെ മുകളിൽ നിന്ന് വീണ് പള്ളിയിലെ സഹായി മരിച്ചു. കുറുപ്പന്തറ സ്വദേശി ജോസഫ് (51) ആണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് മണ്ണാറപ്പാറ സെന്റ് സേവ്യഴ്സ് പള്ളിയിൽ അപകടമുണ്ടായത്. മേൽക്കൂരയുടെ അറ്റകുറ്റ പണികൾ നടത്താൻ കയറിയപ്പോഴാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാർത്ത കാണാം:
Next Story
Adjust Story Font
16

