Quantcast

യുഡിഎഫിന് നിർണായകദിനം. പി.വി അൻവര്‍ ഇന്ന് നിലപാട് വ്യക്തമാക്കും

സ്വന്തമായി മത്സരിക്കുന്നത് ഗുണകരമാകില്ലന്ന് പി.വി അൻവറിനും കൂടെയുള്ളവർക്കും ബോധ്യമുണ്ട്

MediaOne Logo

Web Desk

  • Updated:

    2025-05-28 03:28:34.0

Published:

28 May 2025 6:27 AM IST

യുഡിഎഫിന് നിർണായകദിനം. പി.വി അൻവര്‍ ഇന്ന് നിലപാട് വ്യക്തമാക്കും
X

മലപ്പുറം: നിലമ്പൂർ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ക്യാമ്പിന് ഇന്ന് നിർണായക ദിനം. യുഡിഎഫുമായുള്ള സഹകരണത്തിൽ പി.വി അൻവർ ഇന്ന് നിലപാട് പ്രഖാപിക്കും. രാവിലെ 9 മണിക്ക് പി.വി അൻവർ മാധ്യമങ്ങളെ കാണും.

പി.വി.അൻവർ യുഡിഎഫ്നൊപ്പം ഉണ്ടാകുമോ എന്ന് ഇന്നറിയാം. ഒതായിയിലെ വീട്ടിൽ നടത്തുന്ന വാർത്താ സമ്മേളനത്തിൽ വെച്ച് യുഡിഎഫിനോടുള്ള നിലപട് പി.വി അൻവർ പ്രഖ്യാപിക്കും. സ്വന്തമായി മത്സരിക്കും എന്നതടക്കം കടുത്ത നിലപാടിൽ നിന്ന് മയപ്പെട്ട അൻവർ ലീഗ് മധ്യസ്ഥതയിലൂടെയുള്ള ചർച്ചകളിൽ തൃപ്തനാണ്.

സ്വന്തമായി മത്സരിക്കുന്നത് ഗുണകരമാകില്ലന്ന് പി.വി അൻവറിനും കൂടെയുള്ളവർക്കും ബോധ്യമുണ്ട്. അതിനാൽ തന്നെ മുന്നണി പ്രവേശനം ഉറപ്പുവരുത്തി യുഡിഎഫിനൊപ്പം നിൽക്കാൻ അൻവർ ശ്രമിക്കുമെന്നാണ് സൂചന. യുഡിഎഫുമായുള്ള സഹകരണം അൻവർ പ്രഖ്യാപിച്ചാൽ മുന്നണി സഹകരണം യുഡിഎഫും പ്രഖ്യാപിക്കുമെന്നാണ് യുഡിഎഫ് നിലപാട്.

അൻവർ പ്രതീക്ഷിക്കുന്ന പോലെ ഘടകക്ഷി സ്റ്റാറ്റസ് ലഭിക്കുമോ എന്ന് സംശയമാണ്. അസോസിയേറ് മെമ്പർ സ്റ്റാറ്റസ് കൊണ്ട് അൻവറും കൂട്ടരും തൃപ്തിപ്പെടുമോ എന്നും അറിയേണ്ടതുണ്ട്. അതിനിടെ സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞ് പഞ്ചായത്ത് കൺവെൻഷനുകളിലേക്ക് കടക്കുകയാണ് യുഡിഎഫ്. കരുളായി, അമരമ്പലം, എടക്കര, മുത്തേടം എന്നീ പഞ്ചായത്തുകളിൽ ഇന്ന് കൺവെൻഷൻ നടക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പഞ്ചായത്ത് കൺവെൻഷനുകളിൽ പങ്കെടുക്കും.


TAGS :

Next Story