Quantcast

തിരുവനന്തപുരം മ്യൂസിയത്തിൽ പ്രഭാത നടത്തത്തിനിടെ അഞ്ച് പേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

ഇന്നലെ രാത്രിയോടെയാണ് തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്

MediaOne Logo

Web Desk

  • Published:

    12 Nov 2025 2:53 PM IST

തിരുവനന്തപുരം മ്യൂസിയത്തിൽ പ്രഭാത നടത്തത്തിനിടെ അഞ്ച് പേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
X

തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തിൽ പ്രഭാത നടത്തത്തിനിടെ അഞ്ച് പേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മ്യൂസിയം പരിസരത്ത് ഉണ്ടായിരുന്ന മറ്റ് നായകളെ പിടികൂടി എബിസി കേന്ദ്രങ്ങളിലേക്ക് മാറ്റി. തെരുവ് നായയെ ഭയന്ന് ഇന്ന് മ്യൂസിയത്ത് നടക്കാനിറങ്ങിയവരുടെ എണ്ണം കുറവായിരുന്നു.

ഇന്നലെ രാത്രിയോടെ ആയിരുന്നു തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. പാലോട് നടത്തിയ പരിശോധനയിലായിരുന്നു സ്ഥിരീകരണം. അഞ്ച് പേർ ഇന്നലെ മ്യൂസിയത്തിൽ തെരുവ് നായയുടെ ആക്രമണത്തിന് ഇരയായിരുന്നു. ഇവർ പിന്നീട് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

തെരുവ് നായകളെ പിടികൂടി തായ്വാനിലേക്കോ നാഗാലാൻ്റിലേക്കോ അയക്കണമെന്ന നിർദേശവും നടക്കാനിറങ്ങിയവർ പറഞ്ഞു. തെരുവ് നായ ആക്രമണത്തെ ഗൗരവത്തിൽ എടുത്ത് മ്യൂസിയം അധികൃതർ ഇടപെടണമെന്നും ആളുകൾ പ്രതികരിച്ചു. തെരുവ് നായയുടെ കടിയേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണ്.

TAGS :

Next Story