Quantcast

അതിരപ്പിള്ളി പൊകലപ്പാറയിൽ ഫോറസ്റ്റ് വാച്ചറെ കാട്ടാന എറിഞ്ഞു കൊന്നു

കൊല്ലതിരുമേട് ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ ഇരുമ്പൻ കുമാരനാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-09-09 17:23:12.0

Published:

9 Sept 2023 10:45 PM IST

അതിരപ്പിള്ളി പൊകലപ്പാറയിൽ  ഫോറസ്റ്റ് വാച്ചറെ കാട്ടാന എറിഞ്ഞു കൊന്നു
X

അതിരപ്പിള്ളി: അതിരപ്പിള്ളി പൊകലപ്പാറയിൽ ഫോറസ്റ്റ് വാച്ചറെ കാട്ടാന എറിഞ്ഞു കൊന്നു. കൊല്ലതിരുമേട് ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ ഇരുമ്പൻ കുമാരനാണ് മരിച്ചത്. കാടിനുള്ളിലെ പരിശോധനക്കിടെയാണ് വനംവകുപ്പ് സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം.

പൊകലപ്പാറ നിന്ന് എകദേശം ആറുമീറ്റർ ഉൾവനത്തിൽ വെച്ചായിരുന്നു ആക്രമണം. പരിശോധന സംഘം മോയ എന്ന ആനയുടെ മുന്നിൽപ്പെടുകയായിരുന്നു. ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കുമാരൻ ഓടുന്നതിനിടെ നിലത്തു വീണു. ഈ സമയം ആന കുമാരനെ തുമ്പികൈയ്യിലെടുത്ത് നിലത്തടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്നവർ നൽകുന്ന വിവരം. അപകടം നടന്ന ഒരു മണിക്കൂർ നടന്ന ശേഷമാണ് കുമാരനെ പുറത്തെത്തിക്കാനായത്. താത്കാലികമായി ഒരു സ്‌ട്രെക്ച്ചർ മുളയും കമ്പും കൊണ്ട് ഉണ്ടാക്കി ചുമന്നു കൊണ്ടാണ് കുമാരനെ താഴേക്ക് എത്തിച്ചത്. പിന്നീട് ചാലകുടിയിൽ നിന്നും ആബുലൻസ് എത്തി താലൂക്ക് ആശുപ്പത്രിയിലെത്തിക്കുകയായിരുന്നു.

TAGS :

Next Story