Quantcast

കണ്ണൂരിൽ പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി

പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക നിഗമനം

MediaOne Logo

ijas

  • Updated:

    2022-10-22 08:14:40.0

Published:

22 Oct 2022 1:43 PM IST

കണ്ണൂരിൽ പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി
X

കണ്ണൂർ: പാനൂരിൽ പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. വള്ളിയായി ശ്രീ ഉമാമഹേശ്വരി ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന വിഷ്ണു പ്രിയ(22) ആണ് കൊല്ലപ്പെട്ടത്. അര മണിക്കൂര്‍ മുമ്പാണ് പെണ്‍കുട്ടിയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. വാഹനത്തില്‍ വീടിന് സമീപത്ത് എത്തിയ കൊലയാളി കൊടുവാള്‍ ഉപയോഗിച്ച് വിഷ്ണു പ്രിയയെ വെട്ടിക്കൊലപെടുത്തുകയാണെന്നാണ് പൊലീസ് പ്രാഥമികമായി നല്‍കുന്ന വിവരം. കൊലപാതക സമയത്ത് വിഷ്ണു പ്രിയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിഷ്ണു പ്രിയയുടെ മുഖത്തും കഴുത്തിനുമാണ് വെട്ടേറ്റത്. വിഷ്ണു പ്രിയയുടെ നിലവിളി കേട്ട് നാട്ടുകാര്‍ വീട്ടിലേക്ക് ഓടിക്കൂടുകയായിരുന്നു. ആ സമയത്ത് അക്രമി ഓടി രക്ഷപ്പെട്ടു. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക നിഗമനം. അക്രമിയെ കുറിച്ചുള്ള കൂടുതല്‍വിവരങ്ങള്‍ ലഭ്യമല്ല.

TAGS :

Next Story