കോഴിക്കോട് വീട്ടമ്മയെ മർദിച്ച സംഭവം; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
ക്രൂരമായി ആക്രമിക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു. അക്രമത്തിൽ ശ്യാമിലിയുടെ മൂക്കിന് സാരമായി പരിക്കേറ്റിരുന്നു.

കോഴിക്കോട് അശോകപുരത്ത് വീട്ടമ്മയെ മദിച്ച സംഭവത്തിൽ ഭർത്താവ് നിധീഷ് പോലീസ് കസ്റ്റഡിയിലെടുത്തു. വയനാട് ഒളിവിൽ കഴിയുന്നതിനിടെയാണ് നിധീഷിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം റോഡരികിൽ മീൻ വിൽക്കുന്നതിനിടെയാണ് നിധീഷ് ശ്യാമിലിയെ മർദിച്ചത്.
നിധീഷ് ക്രൂരമായി ആക്രമിക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു. അക്രമത്തിൽ ശ്യാമിലിയുടെ മൂക്കിന് സാരമായി പരിക്കേറ്റിരുന്നു.
മുമ്പ് ഭർത്താവിൽ നിന്നും മർദ്ദനമുണ്ടാകുമ്പോഴെല്ലാം പൊലീസിൽ പരാതി നൽകിയിരുന്നെന്നും വിഷയം ഒത്തുതീർപ്പാക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചതെന്നും ശ്യാമിലി പറഞ്ഞിരുന്നു. കൊല്ലുമെന്നും മുഖത്ത് ആസിഡൊഴിക്കുമെന്നും നിധീഷ് പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ശ്യാമിലി മീഡിയവണ്ണിനോട് പറഞ്ഞു.
Next Story
Adjust Story Font
16

