Quantcast

കോഴിക്കോട് വൻ മയക്ക് മരുന്ന് ശേഖരം പിടികൂടി

അഞ്ച് കോടിയിലേറെ രൂപ വിലവരുന്ന സിന്തറ്റിക് ലഹരിവസ്തുക്കളാണ് പിടികൂടിയത്

MediaOne Logo

Web Desk

  • Updated:

    2024-05-20 15:15:39.0

Published:

20 May 2024 7:58 PM IST

Assam native arrested with ganja in Kottayam,latest newsകോട്ടയത്ത് കഞ്ചാവുമായി അസം സ്വദേശി പിടിയിൽ
X

കോഴിക്കോട്: കോഴിക്കോട് പുതിയങ്ങാടിയിൽ വൻ മയക്ക് മരുന്ന് ശേഖരം പിടികൂടി. അഞ്ച് കോടിയിലേറെ രൂപ വിലവരുന്ന സിന്തറ്റിക് ലഹരിവസ്തുക്കളാണ് പൊലീസും എക്‌സൈസും ചേർന്ന് പിടിച്ചെടുത്തത്. പുതിയങ്ങാടിയിലെ പള്ളിക്കണ്ടി എന്ന സ്ഥലത്തെ വാടകവീട്ടിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. സംഭവസ്ഥലത്ത് നിന്ന് രണ്ട് പേർ ഓടിരക്ഷപ്പെട്ടു.

750 ഗ്രാം എം.ഡി.എം.എ, 80 എൽ.എസ്.ഡി സ്റ്റാമ്പ് തുടങ്ങിയ സിന്തറ്റിക് ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. ബെംഗളൂരുവിൽ നിന്ന് നേരിട്ട് ഇവിടെയെത്തിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. രണ്ട് പേരെ കൂടാതെ കൂടുതൽ പ്രതികളുണ്ടാവാമെന്നാണ് പൊലീസ് നിഗമനം. രക്ഷപ്പെട്ടവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.


TAGS :

Next Story