പാലക്കാട് നെല്ലിയാമ്പതിയില്‍ കിണറ്റില്‍ അകപ്പെട്ട പുലിയെ കൂട്ടില്‍ കയറ്റി
പുലിയെ പറമ്പിക്കുളത്തെ ഉൾവനത്തിൽ തുറന്ന് വിട്ടു

പാലക്കാട്: പാലക്കാട് നെല്ലിയാമ്പതിയില്‍ കിണറ്റില്‍ അകപ്പെട്ട പുലിയെ കൂട്ടില്‍ കയറ്റി. പുലിയെ പറമ്പിക്കുളത്തെ ഉൾവനത്തിൽ തുറന്ന് വിട്ടു. പുലിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് മനസിലാക്കിയതോടെയാണ് വനത്തിൽ തുറന്ന് വിട്ടത്.
അർധ രാത്രി 12 മണിയോടെയാണ് കിണറ്റിൽ വീണ പുലിയെ കൂട് കിണറ്റിൽ ഇറക്കി വനം വകുപ്പ് രക്ഷപ്പെടുത്തിയത്. പുലി കിണറ്റില്‍ക്കിടന്ന് അസ്വസ്ഥത കാണിച്ചതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൂട് കിണറ്റിലിറക്കുകയായിരുന്നു. മയക്കുവെടി വെക്കാതെയാണ് പുലിയെ കൂട്ടിലാക്കിയത്.
വാർത്ത കാണാം:
Next Story
Adjust Story Font
16

