Quantcast

അട്ടപ്പാടി ചുരത്തിൽ ലോറി മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു

ബസ്സുൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് കടന്ന്‌പോകാൻ കഴിയാത്ത സാഹചര്യമാണ്

MediaOne Logo

Web Desk

  • Updated:

    2022-09-13 02:24:25.0

Published:

13 Sept 2022 7:49 AM IST

അട്ടപ്പാടി ചുരത്തിൽ ലോറി മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു
X

പാലക്കാട്: അട്ടപ്പാടി ചുരത്തിൽ ലോറി മറിഞ്ഞ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഒൻപതാം വളവിലാണ് ലോറി മറിഞ്ഞത്. ഇന്ന് പുലർച്ചയോടെയാണ് അപകടം.

ബസ്സുൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് കടന്ന്‌പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇരുചക്ര വാഹനങ്ങളും കാറുകളും കടന്നുപോകുന്നുണ്ട്. വിദ്യാർഥികളടക്കം നിരവധിയാളുകളാണ് കുടുങ്ങിക്കിടക്കുന്നത്. ലോറി ക്രെയിൻ ഉപയോഗിച്ച് പൊക്കാൻ വേണ്ട ശ്രമം നടക്കുകയാണ്. ലോറി ഡ്രൈവർക്ക് നിസാര പരിക്കുകൾ മാത്രമാണുള്ളത്.

TAGS :

Next Story