Quantcast

നായ കടിച്ച വിദ്യാർഥിനിക്ക് വിദഗ്ധ ചികിത്സക്കായി മെഡിക്കൽ ബോർഡ് രൂപീകരിക്കും

കുട്ടിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്.

MediaOne Logo

Web Desk

  • Published:

    3 Sep 2022 11:04 AM GMT

നായ കടിച്ച വിദ്യാർഥിനിക്ക് വിദഗ്ധ ചികിത്സക്കായി മെഡിക്കൽ ബോർഡ് രൂപീകരിക്കും
X

പത്തനംതിട്ട: നായ കടിച്ച വിദ്യാർഥിനിക്ക് വിദഗ്ധ ചികിത്സക്കായി മെഡിക്കൽ ബോർഡ് രൂപീകരിക്കും. പത്തനംതിട്ട പെരുന്നാട് സ്വദേശി ഹരീഷിന്റെ മകൾ അഭിരാമിയാണ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്. കുട്ടിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.

ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. കോട്ടയം മെഡിക്കൽ കോളജിലെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തിയാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കുക. ഇന്നലെ രാത്രിയോടെയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടി ഇപ്പോൾ വെന്റിലേറ്ററിലാണ്.

TAGS :

Next Story