വാഹനം പിന്നോട്ടെടുത്തപ്പോൾ ഓടിയെത്തി; കോട്ടയത്ത് പിതാവ് ഓടിച്ച പിക്ക്അപ് വാൻ ഇടിച്ച് ഒന്നരവയസുകാരി മരിച്ചു
കോയിത്തുരുത്തിൽ ബിബിൻ ദാസിൻ്റെ മകൾ ദേവപ്രിയ ആണ് മരിച്ചത്

കോട്ടയം: കോട്ടയത്ത് പിതാവ് ഓടിച്ച പിക്ക്അപ് വാൻ ഇടിച്ച് ഒന്നരവയസുകാരി മരിച്ചു. കോട്ടയം അയർക്കുന്നത്താണ് സംഭവം. വാൻ പിന്നോട്ട് എടുക്കുന്നതിനിടെ കുഞ്ഞിനെ ഇടിക്കുകയായിരുന്നു. കോയിത്തുരുത്തിൽ ബിബിൻ ദാസിൻ്റെ മകൾ ദേവപ്രിയ ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നാണ് ദേവപ്രിയ മരിച്ചത്. വാഹനം പിന്നോട്ട് എടുത്തപ്പോൾ കുട്ടി വാഹനത്തിനടുത്തേക്ക് ഓടിയെത്തിയാണ് അപകട കാരണം.
Next Story
Adjust Story Font
16

