Quantcast

കൊല്ലത്ത് കാട്ടുപൂച്ചയുടെ കടിയേറ്റ് മരിച്ചയാൾക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കൊല്ലം നിലമേൽ സ്വദേശി മുഹമ്മദ് റാഫിയായണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-06-16 19:09:38.0

Published:

16 Jun 2023 7:08 PM GMT

A person who died after being bitten by a wild cat in Kollam has been diagnosed with rabies
X

പ്രതീകാത്മക ചിത്രം

കൊല്ലം: കൊല്ലത്ത് കാട്ടുപൂച്ചയുടെ കടിയേറ്റ് മരിച്ചയാൾക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കൊല്ലം നിലമേൽ സ്വദേശി മുഹമ്മദ് റാഫിയായണ് മരിച്ചത്. കഴിഞ്ഞ മാസം 22 നാണ് റാഫിക്ക് കാട്ടുപൂച്ചയുടെ കടിയേറ്റത്. കഴിഞ്ഞ 14ാം തിയതിയാണ് ഇദ്ദേഹം മരിച്ചത്. മെയ് 22 ന് രാത്രി 11 മണിയോടുകൂടി മൊബൈൽ ഫോണിൽ കാൾ ചെയ്യാനായി പോയപ്പോഴാണ് ഇദ്ദേഹത്തെ കാട്ടുപൂച്ച ആക്രമിച്ചത്. ആക്രമണത്തിൽ ഇദ്ദേഹത്തിന് മുഖത്തും കയ്യിലും ആഴത്തിൽ പരിക്കേറ്റിരുന്നു.

പിന്നീട് ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ നിന്നും പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇവിടെ നിന്നും പ്രാഥമിക ചികിത്സ നൽകിയ ശേഷം വീട്ടിലേക്ക് പോരുകയായിരുന്നു.

പിന്നീട് ജൂൺ മാസം 12ാം തിയതിയാണ് ഇദ്ദേഹത്തിന് ശാരീരികാസ്വസ്ഥകൾ അനുഭവപ്പെടാൻ തുടങ്ങിയത്. പനിയുടെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് വീണ്ടും പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മറ്റി. തുടർന്ന് രണ്ടുദിവസങ്ങൾക്കുശേഷം 14ാം തിയതി ഇദ്ദേഹം മരിക്കുകയായിരുന്നു.


TAGS :

Next Story