Quantcast

എ. സമ്പത്തിനെ മന്ത്രി കെ. രാധാകൃഷ്ണന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റതിന്‍റേതാണ് തീരുമാനം

MediaOne Logo

ijas

  • Updated:

    2021-07-16 14:15:47.0

Published:

16 July 2021 2:07 PM GMT

എ. സമ്പത്തിനെ മന്ത്രി കെ. രാധാകൃഷ്ണന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു
X

ആറ്റിങ്ങലില്‍ നിന്നുള്ള മുന്‍ എം.പിയും സി.പി.എം നേതാവുമായ എ സമ്പത്തിനെ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റതിന്‍റേതാണ് തീരുമാനം.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ മൂന്നാം അങ്കത്തിന് ഇറങ്ങിയ സമ്പത്ത് 38,247 വോട്ടിന് യുഡിഎഫിന്‍റെ അടൂര്‍ പ്രകാശിനോട് പരാജയപ്പെട്ടിരുന്നു. പിന്നാലെ സമ്പത്തിനെ ദല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ നിയമിച്ചു. പ്രളയത്തെതുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് സമ്പത്തിനെ ദല്‍ഹിയില്‍ പ്രത്യേക പ്രതിനിധിയായി നിയമിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതിന് പിന്നാലെയാണ് സമ്പത്ത് പ്രത്യേക പ്രതിനിധി പദവി രാജിവെക്കുന്നത്.

TAGS :

Next Story